തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിെൻറ ഭാഗമായി വിജിലൻസ് ൈലഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിെൻറ മൊഴിയെടുത്തു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറയും മൊഴിയെടുക്കുമെന്നാണ് വിവരം. സെക്രേട്ടറിയറ്റിൽ എത്തിയാണ് തേദ്ദശ അഡീ. സെക്രട്ടറി കൂടിയായ യു.വി. ജോസിെൻറ മൊഴിയെടുത്തത്. അഞ്ചു മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടു.
വടക്കാഞ്ചേരി ഭവന നിർമാണ കരാർ യൂനിടെക്കിന് നൽകിയത് സംബന്ധിച്ച് ലൈഫ്മിഷന് ഒന്നുമറിയില്ല. യു.എ.ഇ റെഡ്ക്രസൻറും രണ്ട് കമ്പനികളുമായാണ് കരാർ ഒപ്പിട്ടത്. കരാർ ഒപ്പിട്ട ശേഷമാണ് റെഡ്ക്രസൻറ് അറിയിച്ചത്. യൂനിടാക്കിെൻറ പ്ലാൻ വന്നശേഷമാണ് കരാർ ഒപ്പിട്ട കാര്യങ്ങൾ അറിഞ്ഞത്. കരാർ വിശദാംശങ്ങൾ ലൈഫ്മിഷന് കൈമാറിയിരുന്നില്ല. ഹാബിറ്റാറ്റ് തയാറാക്കിയ രൂപരേഖയിൽ ചില മാറ്റങ്ങൾ മാത്രമാണ് യൂനിടാക്ക് നടത്തിയത്. റെഡ്ക്രസൻറിനെ ൈലഫ് പദ്ധതിയിലേക്ക് കൊണ്ടുവന്നത് ശിവശങ്കറാണ്. ധാരണപത്രം ഒപ്പിടാൻ നടപടി സ്വീകരിച്ചതും അദ്ദേഹമായിരുന്നു. തുടങ്ങിയ മൊഴികളാണ് ജോസ് നൽകിയതെന്നാണ് വിവരം.
നേരത്തെ സി.ബി.ഐ ജോസിനെ കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂനിടാക്കിനെ കരാർ ഏൽപിച്ച വിഷയത്തിൽ ലൈഫ്മിഷന് കാര്യമായ റോൾ ഇല്ലെന്നാണ് ജോസിെൻറ മൊഴിയെന്നാണറിയുന്നത്.
ഹാബിറ്റാറ്റ് ചെയർമാൻ ജി. ശങ്കറിെൻറ മൊഴി ലൈഫ് മിഷനെ സംശയനിഴലിൽ നിർത്തുന്നതാണ്. ജോസിെൻറ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് വിജിലൻസ് ശിവശങ്കറിെൻറ മൊഴിയെടുക്കുക. അതിനായി ഉടൻ നോട്ടീസ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.