കോട്ടയം: രാഷ്ട്രീയ എതിരാളികളെപോലും ചിരിപ്പിക്കുന്ന ശൈലിയായിരുന്നു ഉഴവൂർ വിജയേൻറത്. ഉഴവൂരിെൻറ മിന്നൽ ആക്രമണങ്ങൾക്ക് ഇരയാകുന്നവർപോലും അദ്ദേഹേത്താട് പ്രത്യേകമായൊരു ഇഷ്ടം പുലർത്തിയിരുന്നു. വടിവൊത്ത രാഷ്ട്രീയപ്രസംഗങ്ങൾക്കിടയിലേക്ക് നാടന്‍ വാക്കുകളും നർമവും വാരിവിതറിയ ഉഴവൂർ സി.എച്ചിനെയും നായനാരെയും ലോനപ്പന് നമ്പാടെനയുമൊക്കെ പിൻപറ്റുകയായിരുന്നു. പ്രസംഗിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം വാക്കുകളിൽ ചിരിയുടെ വെടിമരുന്ന് നിറക്കാനും അത് കുറിക്കുകൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കാനും ഉഴവൂരിനുള്ള മിടുക്ക് കേരള രാഷ്ട്രീയം പലതവണ അംഗീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയ എതിരാളികളെ നർമത്തിലൂടെ ‘ആക്രമിക്കുേമ്പാഴും’ വ്യക്തിപരമായി അവരുമായി അടുപ്പം പുലർത്തിയിരുന്നു. ഉഴവൂർ ദേഷ്യപ്പെടുന്നത് അപൂർവമായിരുന്നു. ദേഷ്യം വന്നാൽ പിണക്കം നടിക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളൂവെന്ന് സഹപ്രവർത്തകർ പറയുന്നു. ഏറ്റവും ഒടുവിൽ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലും എൽ.ഡി.എഫിെൻറ മിന്നുംതാരമായിരുന്നു ഇൗ ഉഴവൂർ കുറിച്ചിത്താനത്തുകാരൻ. അവിടത്തെയൊരു തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ദുഷ്ടമൃഗത്തിൽനിന്ന് നാടിനെ രക്ഷിക്കാൻ പുലിമുരുകൻ ഇറങ്ങിത്തിരിച്ചതുപോലെ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകനാണ് പിണറായി വിജയനെന്ന ഉഴവൂർ ഡയലോഗിൽ വേദിയിലിരുന്ന പിണറായി വിജയൻപോലും പൊട്ടിച്ചിരിച്ചത് മലയാളിയുടെ മനസ്സിലെ മായാത്ത ചിത്രങ്ങളിലൊന്നാണ്. ഇത്തരം രാഷ്ട്രീയ ചിരികളാണ് പൊടുന്നനെ നിലച്ചത്.
പാലായിലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ അദ്ദേഹം വിശേഷിപ്പിച്ചത് തോൽവി ബെൻസ് (കെ.എം. മാണി) ഇടിച്ചാണല്ലോയെന്നായിരുന്നു. ഒരിക്കൽ, പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിെൻറ വെപ്പ് പല്ലുകളിലൊന്ന് തെറിച്ചുപോയി. ഇതിെന പിന്നീട് അദ്ദേഹം സരസമായി അവതരിപ്പിച്ചതിങ്ങനെ- ഉമ്മൻ ചാണ്ടി സർക്കാറിനെ പല്ലും നഖവും ഉപയോഗിച്ച് ഏതിർക്കുേമ്പാൾ പല്ല് പോയില്ലെങ്കിലെ അദ്ഭുതമുള്ളൂ.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മന്ത്രി അനൂപ് ജേക്കബിന് ഭക്ഷ്യ വകുപ്പ് നൽകിയപ്പോൾ, ഇത്രയും മെലിഞ്ഞ അനൂപിന് ഈ വകുപ്പ് കൊടുത്തത് ഒന്ന് തടിച്ചോട്ടെ എന്നോർത്താണോ എന്ന ചോദ്യവും കേരളത്തെ ഏെറ ചിരിപ്പിച്ചു. സിനിമ ഡയലോഗുകളും അദ്ദേഹം എടുത്ത് ഉപയോഗിച്ചിരുന്നു. യു.ഡി.എഫിനും എൽ.ഡി.എഫിനുമെതിരെ ആഞ്ഞടിച്ച സുരേഷ് ഗോപിക്ക് ഉഴവൂർ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു, ‘ദിസ് ഇൗസ് കേരള, ജസ്റ്റ് റിമംബർ ദാറ്റ്’. കടുത്ത പ്രമേഹരോഗിയായിരിക്കുേമ്പാഴും ദിവസേന ഇൻസുലിൻ കുത്തിവെച്ചായിരുന്നു വേദികളിൽനിന്ന് വേദികളിലേക്ക് പാഞ്ഞിരുന്നത്.
ആഹാരത്തിലും കടുത്ത നിയന്ത്രണമായിരുന്നു. ശുദ്ധ വെജിറ്റേറിയനായിരുന്ന അദ്ദേഹം അരിയാഹാരം വളരെകുറച്ചേ കഴിച്ചിരുന്നുള്ളൂ. കെ.ആർ. നാരായണനെക്കുറിച്ച് ഉഴവൂർ വിജയെൻറ നേതൃത്വത്തിൽ പുറത്തിറക്കിയ ‘ഉഴവൂരിെൻറ പുത്രൻ’ ഡോക്യൂമെൻററി ചൊവ്വാഴ്ച ദൂരദർശനിൽ സംപ്രേഷണം ചെയ്യാനിരിക്കെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.