പാവങ്ങൾക്ക് അവശ്യ സാധനങ്ങൾ നൽകാനാകാത്തവരാണ് ആർഭാട സദസ് നടത്തുന്നത് -വി.ഡി. സതീശൻ

തിരുവനന്തപുരം: പാവങ്ങൾക്ക് സബ്സിഡി സാധനങ്ങൾ പോലും ഉത്സവകാലത്ത് കൊടുക്കാൻ പറ്റാത്ത സർക്കാരാണ് ആർഭാട സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ തൃശൂരിൽ സപ്ലൈകോയുടെ ക്രിസ്തുമസ് ചന്ത ഇന്ന് രാവിലെ തുറക്കാൻ പറ്റിയില്ല. ഉദ്ഘാടനത്തിന് എത്തിയ എം.എൽ.എയും മേയറും ചടങ്ങിന് നിൽക്കാതെ മടങ്ങി. രാവിലെ ഏഴുമണി മുതൽ ക്യൂവിൽ നിന്നവർക്ക് അരി മാത്രമാണ് കിട്ടിയത്. നവകേരള സദസിൽ ഫൈവ് സ്റ്റാർ ഭക്ഷണമാണ് കൊടുത്തത്. പാവങ്ങൾക്ക് സബ്സിഡി സാധനങ്ങൾ പോലും ഉത്സവകാലത്ത് കൊടുക്കാൻ പറ്റാത്ത സർക്കാരാണ് ആർഭാട സദസ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രതിപക്ഷ നേതാവിന് സമരം ചെയ്ത് പരിചയമില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി പറയുന്നത്. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾ സൂപ്പർ മുഖ്യമന്ത്രി ചമയേണ്ട. സൂപ്പർ മുഖ്യമന്ത്രി ചമഞ്ഞ് ഇങ്ങോട്ട് വരികയും വേണ്ട. പ്രതിപക്ഷ നേതാവിന്റെ പാർട്ടിയിലെ സ്വാധീനത്തെ കുറിച്ച് അളക്കുന്നത് പൊതുമരാമത്ത് മന്ത്രിയല്ല. അദ്ദേഹം കേരളത്തിൽ കേടായി കിടക്കുന്ന റോഡിലെ കുഴി എത്രയെന്ന് എണ്ണിയാൽ മതി. ഇതെല്ലാം മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ്. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്റെ പ്രശ്നമാണെന്നും വി.ഡി. സതീശൻ പരിഹസിച്ചു.

നവകേരള സദസിനോട് പ്രതിപക്ഷത്തി പ്രതിപക്ഷത്തിനല്ല കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ മറവിൽ വ്യാപകമായ അക്രമങ്ങളാണ് സി.പി.എം നടത്തുന്നത്. ഇതിനെ കുറിച്ചൊന്നും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി ആകേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    
News Summary - V D Satheesan against navakerala sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.