പ്രഖ്യാപിച്ച അന്വേഷണം അപര്യാപ്തം –സുധീരന്‍

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച്-മജിസ്റ്റീരിയല്‍ അന്വേഷണങ്ങള്‍ സത്യം കണ്ടത്തെുന്നതിന് അപര്യാപ്തമാണെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തയച്ചു.

പൊലീസ് നടപടിയെക്കുറിച്ച് ദുരൂഹതകളും സംശയങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസിന്‍െറതന്നെ മറ്റൊരു വിഭാഗമായ ക്രൈംബ്രാഞ്ച് ഇക്കാര്യം അന്വേഷിച്ചാല്‍ വിശ്വാസ്യത ഉണ്ടാകില്ല. സര്‍ക്കാറിന്‍െറ കീഴിലെ ഉദ്യോഗസ്ഥനായ സബ്കലക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണവും നിഷ്പക്ഷമാകില്ല. ജനത്തെ ബോധ്യപ്പെടുത്തുന്നനിലയില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്. ഹൈകോടതിയിലെ സിറ്റിങ് ജഡ്ജിയോ ലഭ്യമല്ളെങ്കില്‍ റിട്ട.ഹൈകോടതി ജഡ്ജിയെയോ അന്വേഷണ കമീഷനായി നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags:    
News Summary - v m sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.