തിരുവനന്തപുരം: കണ്ണൂര്‍ ധര്‍മടത്ത് നടന്ന കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ളെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന മുഖവിലക്കെടുക്കാന്‍ കഴിയില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഒരുബന്ധവുമില്ളെന്ന് പറഞ്ഞ് സംഭവത്തില്‍ കൈകഴുകാന്‍ സി.പി.എമ്മിന് ആകില്ല. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും ഇതേ പല്ലവിയാണ് സി.പി.എം ആവര്‍ത്തിച്ചതെന്നും സുധീരന്‍ പറഞ്ഞു.
സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന കണ്ണൂരില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് കലോത്സവ നടത്തിപ്പ് തടസ്സപ്പെടുത്താനാണ് ഒരുഭാഗത്ത് സി.പി.എമ്മും മറ്റൊരുഭാഗത്ത് ബി.ജെ.പിയും ശ്രമിക്കുന്നത്.
ഹര്‍ത്താലില്‍നിന്ന് ചുരുങ്ങിയ പക്ഷം കലോത്സവം നടക്കുന്ന കണ്ണൂര്‍ നഗരത്തെയെങ്കിലും ബി.ജെ.പി ഒഴിവാക്കേണ്ടിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് രാഷ്ട്രീയ കൊലപാതകം തുടരുന്നത് തടയുന്നതില്‍ പൊലീസ് തികഞ്ഞ പരാജയമാണ്. ദേശീയതലത്തില്‍ ബി.ജെ.പി പിന്തുടരുന്ന അസഹിഷ്ണുതയുടെ അതേരീതിതന്നെയാണ് സി.പി.എമ്മും അനുവര്‍ത്തിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.