പിണറായി വിജയന്‍റെ സനാതന പരാമർശം ഉദയനിധിയുടെ തുടർച്ച -വി. മുരളീധരൻ

തിരുവനന്തപുരം: സനാതന ധര്‍മത്തെ ശിവഗിരിയുടെ പുണ്യഭൂമിയില്‍വെച്ച് പിണറായി വിജയൻ അധിക്ഷേപിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇതിലൂടെ ശ്രീനാരായണീയരെത്തന്നെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സനാതന ധർമം വെറുക്കപ്പെടേണ്ടതെന്ന ഉള്ളടക്കമാണ് പിണറായി സമ്മേളന വേദിയിൽ പങ്കുവെച്ച പ്രസംഗത്തിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സനാതനധര്‍മം ഉന്‍മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പിണറായിയുടെ പ്രസ്താവന. പരിശുദ്ധ ഖുർആനെക്കുറിച്ചോ, മറ്റേതെങ്കിലും വിശ്വാസധാരയെക്കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് തന്‍റേടമുണ്ടോ എന്നും മുരളീധരൻ ചോദിച്ചു. കേരളത്തിലെ ഹിന്ദുസമൂഹം ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് പിണറായിയുടെ ഭരണകാലത്താണ്. ശബരിമലയിലും തൃശൂർ പൂരത്തിലും വിശ്വാസത്തെ വെല്ലുവിളിക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്.

ഗുരുവായൂരിൽ 'വെളിച്ചമുള്ളിടത്താണോ ഭഗവാൻ' എന്ന് ചോദിച്ച മുഖ്യമന്ത്രി, ഹൈന്ദവ സമൂഹത്തെ വിമർശിക്കേണ്ടതില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ സനാതനധർമത്തിന്‍റെ ശത്രുവാക്കുന്ന കമ്യൂണിസ്റ്റ് പ്രചാരവേല കേരളത്തിലെ ജനം തള്ളും. സനാതനധർമത്തിലെ ആത്യന്തികമായ സത്യത്തെ തിരിച്ചറിഞ്ഞ് ജീർണതകളെ തിരുത്തിയാണ് ഹിന്ദുസമൂഹം മുന്നോട്ടുപോയിട്ടുള്ളത്. ആശാനേക്കാൾ ഗുരുദേവനെ അറിയുന്നയാളാണോ പിണറായി എന്നും മുരളീധരൻ ചോദിച്ചു.

Tags:    
News Summary - V. Muraleedharan against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.