തിരുവനന്തപുരം: പൈലറ്റും എസ്കോർട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ കേന്ദ്രമന്ത്രി വി. മുരളീധരൻ വഴിയിൽ ഇറക്കിവിട്ടു.കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ മുരളീധരൻ കേരളത്തിൽ എത്തുേമ്പാഴൊക്കെ പൈലറ്റും എസ്കോർട്ടും സുരക്ഷാ ചുമതലക്കായി പേഴ്സനൽ സെക്യൂരിറ്റി ഒാഫിസറെയും (പി.സി.ഒ) നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രിമാരുടെ സന്ദർശനം ഉൾപ്പെടെ കാര്യങ്ങൾ പ്രോേട്ടാകോൾ വിഭാഗത്തെ അറിയിക്കുകയും അവർ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഒരുക്കുകയുമാണ് പതിവ്.
വാഹനം ലഭ്യമാക്കുന്ന ചുമതല പ്രോേട്ടാകോൾ വിഭാഗത്തിനും എസ്കോർട്ട് വാഹനങ്ങൾ അനുവദിക്കുന്നത് ജില്ല പൊലീസ് മേധാവിയുമാണ്. ശനിയാഴ്ച തിരുവനന്തപുരത്തെത്തിയ വി. മുരളീധരന് എസ്കോർേട്ടാ പൈലറ്റോ ആദ്യം ലഭ്യമാക്കിയില്ല. പിന്നീട് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പൊലീസ് അകമ്പടി വാഹനങ്ങൾ അനുവദിച്ചു. എന്നാൽ, മന്ത്രിയുടെ വാഹനം മുട്ടത്തറ കഴിയുംവരെ മാത്രമാണ് പൊലീസ് അകമ്പടിയുണ്ടായിരുന്നത്. തങ്ങളുടെ സ്റ്റേഷൻ പരിധി കഴിഞ്ഞപ്പോൾ അവർ മടങ്ങിപ്പോയി.
തുടർന്ന് അകമ്പടി വാഹനമില്ലാതെ യാത്ര ചെയ്ത േകന്ദ്ര സഹമന്ത്രി ബേക്കറി ജങ്ഷനിൽ എത്തിയപ്പോൾ തെൻറ സുരക്ഷക്കായി സംസ്ഥാനം നിയോഗിച്ച ക്യാമ്പിൽനിന്നുള്ള പൊലീസുകാരനോട് അവിടെ ഇറങ്ങിക്കൊള്ളാൻ നിർദേശിക്കുകയായിരുന്നു. സംസ്ഥാന സർക്കാറിെൻറ നടപടി ശരിയായില്ലെന്നും സുരക്ഷ വേെണ്ടന്നും ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥനെ മുരളീധരൻ ഇറക്കിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.