ആനക്കര: കാലത്തിന് മുന്നില്‍ സഞ്ചരിച്ച അതുല്യ പ്രതിഭയായ കവിയാണ് അക്കിത്തമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. മഹാകവി അക്കിത്തത്തിന്റെ കുമരനല്ലൂരിലെ വസതി സന്ദർശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കിത്തത്തിന്റെ സ്മാരകം നിർമിക്കുന്നതിന് കേന്ദ്ര സർക്കാറിന്‍റെ പിന്തുണയും ഉണ്ടാകും. ആദ്യഘട്ട ചർച്ചകൾ കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലുമായി നടത്തിയെന്നും വി. മുരളീധരൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ അനുശോചനം നേരിട്ട് അറിയിക്കാനാണ് രാവിലെ പത്തോടെ മന്ത്രിയെത്തിയത്. മഹാകവിയുടെ ആശയങ്ങളും സാഹിത്യവും ലോകം ഉള്ളിടത്തോളംകാലം നിലനിൽക്കുമെന്ന് മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.