കണ്ണന്താനം പരിഭാഷകനല്ല, ഐ.എ.എസുകാരൻ; വിമർശനവുമായി മുരളീധരൻ

തിരുവനന്തപുരം: അമിത് ഷായുടെ പ്രസംഗം തർജമ ചെയ്തതിൽ തെറ്റ് സംഭവിച്ചെന്ന കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്‍റെ പരാമർശനത്തിനെതിരെ ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പി. അമിത് ഷായുടെ പ്രസംഗം തർജമ ചെയ്തതിൽ തെറ്റില്ലെന്ന് മുരളീധരൻ പറഞ്ഞു. കണ്ണന്താനത്തിന്‍റെ വിമർശനം വ്യക്തിപരമാണ്. കണ്ണന്താനം പരിഭാഷകനല്ല, ഐ.എ.എസുകാരൻ ആണെന്നും മുരളീധരൻ വ്യക്തമാക്കി.

പിണറായി സർക്കാറിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം രംഗത്തെത്തിയത്. അ​മി​ത്​ ഷാ​യു​ടെ ക​ണ്ണൂ​ർ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ൽ പി​ശ​ക്​ വ​ന്നി​ട്ടു​ണ്ടെ​ന്നാണ് കണ്ണന്താനം പറഞ്ഞത്. അതേസമയം, ബി.ജെ.പി ദേശീയ നേതാക്കൾ കേരളത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം പരിപാടികളിലും പ്രസംഗം തർജമ ചെയ്യുന്ന വി. മുരളീധരനെ കണ്ണന്താനത്തിന്‍റെ ഈ പ്രസ്താവന ചൊടിപ്പിച്ചു.

അ​മി​ത്​ ഷാ​യു​ടെ ക​ണ്ണൂ​ർ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ൽ പി​ശ​ക്​ വ​ന്നി​ട്ടു​ണ്ടെ​ന്നാണ് കേ​ന്ദ്ര വി​നോ​ദ സ​ഞ്ചാ​ര സ​ഹ​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം മാധ്യമങ്ങളോട് വിശദീകരിച്ചത്. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ എ​ല്ലാ​വ​ര്‍ക്കും അ​ഭി​പ്രാ​യം പ​റ​യാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. ഇ​തി​നെ ഏ​തെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യോ സ​ര്‍ക്കാ​റോ എ​തി​ര്‍ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ ​സ​ര്‍ക്കാ​ര്‍ താ​ഴെ​പ്പോ​കും. എ​ന്നാ​ണ്​ അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​ത് സ​ർ​ക്കാ​റി​നെ മ​റി​ച്ചി​ടാ​ന്‍ ആ ​ത​ടി മ​തി​യാ​കി​ല്ല, ആ ​ത​ടി​ക്ക് വെ​ള്ളം കൂ​ടു​ത​ലാ​ണ്​​ എ​ന്നി​ങ്ങ​നെ​യാ​ണ്. ഇ​ത്​ മു​ഖ്യ​മ​ന്ത്രി​ക്ക് ചേ​ര്‍ന്ന ഭാ​ഷ​യാ​ണോ​യെ​ന്നും ക​ണ്ണ​ന്താ​നം ചോ​ദി​ച്ചിരുന്നു.

19 സം​സ്ഥാ​ന​ങ്ങ​ള്‍ ഭ​രി​ക്കു​ന്ന പാ​ര്‍ട്ടി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ണ് അ​മി​ത് ഷാ. ​അ​ദ്ദേ​ഹ​ത്തി​നെ നോ​ക്കി നി​ങ്ങ​ളൊ​രു ത​ടി​യ​നാ​ണ്, നി​ങ്ങ​ള്‍ക്ക് മ​സി​ലി​ല്ല, ഞ​ങ്ങ​ള്‍ ക​മ്യൂ​ണി​സ്​​റ്റു​കാ​ര്‍ കാ​ണി​ച്ചു​ത​രാം എ​ങ്ങ​നെ​യാ​ണ് മ​സി​ല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്ന്, ഞ​ങ്ങ​ള്‍ പ​ല​രെ​യും വെ​ട്ടി താ​ഴ്ത്തി​യി​ട്ടു​ണ്ട് എ​ന്ന രീ​തി​യി​േ​ല​ക്ക് സം​ഭാ​ഷ​ണം വ​രു​ന്ന​ത്​ വ​ള​രെ മോ​ശ​മാ​ണ്. ഇ​ച്ഛാ​ശ​ക്തി​ കൊ​ണ്ടാ​ണ് ബി.​ജെ.​പി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. അ​ല്ലാ​തെ പേ​ശീ​ബ​ലം കൊ​ണ്ട​ല്ലെ​ന്നും കണ്ണന്താനം ചൂണ്ടിക്കാട്ടിയിരുന്നു.


Tags:    
News Summary - V Muralidharan Alphons Kannanthanam Amit sha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.