ക്രിസ്റ്റഫർ ജോയിയുടെ വീട് മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചപ്പോൾ

ആമയിഴഞ്ചാൻ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതമെന്ന് വി. ശിവൻകുട്ടി

കോഴിക്കോട് ;ആമയിഴഞ്ചാൻ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതമെന്നും അപകടത്തിന്റെ പൂർണ ഉത്തരവാദി റെയിൽവേയാണെന്നും മന്ത്രി വി. ശിവൻകുട്ടി. ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

റെയിൽവേയുടെ അധീനതയിൽ ഉള്ള സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. മാലിന്യം നീക്കം ചെയ്യാൻ കരാർ നൽകിയതും റെയിൽവേയാണ്. എന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. റെയിൽവേ ഉദ്യോഗസ്ഥർ പൂർണമായും സഹകരിക്കുന്ന മനോഭാവമല്ല എല്ലാ സമയത്തും കൈക്കൊണ്ടത്.

സംഭവത്തെക്കുറിച്ച് പൂർണമായി മനസിലാക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. നഗരസഭയെ കൂടി സംഭവത്തിൽ പ്രതിചേർക്കാനുള്ള വ്യഗ്രതയാണ് ഗവർണർ കാണിക്കുന്നത്. ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതിന് പകരം കേന്ദ്രസർക്കാരിൽ ഇടപെട്ട് അർഹമായ നഷ്ടപരിഹാരം ജോയിയുടെ കുടുംബത്തിന് വാങ്ങി നൽകുകയാണ് ഗവർണർ ചെയ്യേണ്ടിയിരുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Tags:    
News Summary - V Shivankutty said that the railway's response to the accident at Amayizhanchan river was inhumane.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.