എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനിടെ മന്ത്രി ശിവൻകുട്ടി നടത്തിയ നന്ദിപ്രകടനമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മന്ത്രി പറഞ്ഞതിനെചൊല്ലി നെറ്റിസൺസിെൻറ ഇടയിൽ തർക്കവും ഉയർന്നുവന്നിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്കാണ് നന്ദി പറഞ്ഞത്. 'പ്രത്യേകിച്ച് ഒരു നന്ദി പറയേണ്ടത്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പരീക്ഷ നടത്തുന്നതുമുതൽ അദ്ദേഹം ഡൽഹിക്കുപോകുന്നതിനുമുമ്പ് റിസൾട്ടിെൻറ കാര്യംവരെ ഉള്ള കാര്യങ്ങളിൽ ഇടപെടുകയും 'അനാവശ്യമായ' പിന്തുണയും സഹായവും നൽകിയിട്ടുണ്ടെന്ന കാര്യം ഞാനിവിടെ സൂചിപ്പിക്കുകയാണ്'എന്നാണ് മന്ത്രി പറഞ്ഞത്.
ഇതിലെ 'അനാവശ്യമെന്ന'പ്രയോഗമാണ് തർക്കത്തിന് ഇടയാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി അനാവശ്യമായി ഇടപെട്ടു എന്ന് മന്ത്രി പറഞ്ഞു എന്നാണ് പ്രതിപക്ഷത്തെ സൈബർ പോരാളികൾ ആരോപിക്കുന്നത്. എന്നാൽ അതിനാവശ്യമായ എന്നാണ് മന്ത്രി പറഞ്ഞതെന്ന് ഇടത് പോരാളികളും ആണയിടുന്നു. നിലവിൽ തർക്കം ഏതാണ്ട് ഉച്ചസ്ഥായിയിലാണ്. ട്വിറ്ററിൽ ഉൾപ്പടെ മന്ത്രിയുടെ വീഡിയോ എഡിറ്റ്ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്.
മന്ത്രി ശിവൻകുട്ടി🤣🤣🤣🤣 നിങ്ങൾക്ക് ഒരു സല്യൂട്ട് …നിങ്ങൾ തങ്കപ്പൻ അല്ലഡ പൊന്നപ്പൻ പൊന്നപ്പൻ. മികച്ച വിദ്യാഭ്യാസ മന്ത്രി👎… കഷ്ടം! pic.twitter.com/OJx1C0w9JT
— V N Menon (@vnmenon8) July 14, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.