വിഴിഞ്ഞം: സമരസമിതി കലാപത്തിന്​ കോപ്പുകൂട്ടുന്നു -മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കലാപത്തിന്​ കോപ്പു​ കൂട്ടുകയാണെന്ന്​ മന്ത്രി വി. ശിവൻകുട്ടി. പൊലീസിനു നേരെ നിരവധി അക്രമങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതിയുണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു.

ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്​ ഡോ. സൂസപാക്യത്തെ സമരത്തിലേക്ക്​ വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ. സൂസപാക്യത്തിന്‍റെ ആരോഗ്യ നിലക്ക്​ ഏതെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പൂർണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - V Sivankutty on Vizhinam Port issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.