തല്ലുകൊള്ളി ഭാഷ ഒരു മന്ത്രിക്ക്‌ ചേർന്നതല്ല  –വി.ടി ബൽറാം

ഇടുക്കി: പോക്രിത്തരവും തല്ലുകൊള്ളി ഭാഷയും ഒരു സംസ്ഥാന മന്ത്രിക്ക്‌ ചേർന്നതല്ലെന്ന് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണിയെ ചങ്ങലക്കിടണം. നിയമാനുസൃതം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ, അവർക്ക്‌ തിരിച്ചുള്ള പരസ്യപ്രതികരണങ്ങൾക്ക്‌ പരിമിതികളുണ്ടെന്ന് വെച്ച്, ഈമട്ടിൽ അധിക്ഷേപിക്കുന്ന ഒരു മന്ത്രി ജനാധിപത്യത്തിന്‌ തന്നെ അപമാനമാണെന്നും ബൽറാം പറയുന്നു.

അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ മണി മോശം പരാമർശം നടത്തിയത്. 

ഫേസ്ബുക് പോസ്റ്റി​െൻറ പൂർണ രൂപം

എംഎം മണി കറുത്തിട്ടാണ്‌
ഗ്രാമീണനാണ്‌
ഔപചാരിക വിദ്യാഭ്യാസം കുറവുള്ളയാളാണ്‌
തൊഴിലാളി പശ്ചാത്തലമുള്ളയാളാണ്‌
അതൊക്കെപ്പറഞ്ഞും സൂചിപ്പിച്ചും കൊണ്ടുള്ള വരേണ്യമനസ്ക്കരുടെ ഭാഗത്തുനിന്നുള്ള അവഹേളനങ്ങളോട്‌ ശക്തമായ വിയോജിപ്പുണ്ട്‌.
എന്നാൽ ഇപ്പോൾ മന്ത്രി മണി പറഞ്ഞുകൊണ്ടിരിക്കുന്ന തോന്ന്യാസങ്ങൾക്ക്‌ ഇതൊന്നും ഒരു ന്യായീകരണമാവുന്നില്ല. 
പോക്രിത്തരവും തല്ലുകൊള്ളിഭാഷയും ഒരു സംസ്ഥാന മന്ത്രിക്ക്‌ ഒട്ടും ചേർന്നതല്ല. നിയമാനുസൃതം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ, അവർക്ക്‌ തിരിച്ചുള്ള പരസ്യപ്രതികരണങ്ങൾക്ക്‌ പരിമിതികളുണ്ടെന്ന് വെച്ച്, ഈമട്ടിൽ അധിക്ഷേപിക്കുന്ന ഒരു മന്ത്രി ജനാധിപത്യത്തിന്‌ തന്നെ അപമാനമാണ്‌.
തലക്ക്‌ വെളിവുള്ള ആരെങ്കിലും കൂട്ടത്തിലുണ്ടെങ്കിൽ ഇയാളെ എത്രയും പെട്ടെന്ന് ചങ്ങലക്കിട്ടാൽ അത്രയും നന്ന്. 
അല്ലെങ്കിൽ ചിലപ്പോൾ ഊളമ്പാറയൊന്നും മതിയാകാതെ വരും.

Full View
Tags:    
News Summary - v t balram face book post in mm mani issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.