തിരുവനന്തപുരം: സംസ്ഥാനം വില കൊടുത്തുവാങ്ങിയ 3.5 ലക്ഷം ഡോസ് വാക്സിൻ 18-44 പ്രായപരിധിയിലെ ഗുരുതര രോഗങ്ങളുള്ളവർക്ക് നൽകാൻ ധാരണ. സംസ്ഥാന സർക്കാറിന് കീഴിലുള്ള വിദഗ്ധ സമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ മാർഗരേഖ തയാറാക്കും. കേന്ദ്രത്തിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വാക്സിൻ 45 വയസ്സ് കഴിഞ്ഞവർക്ക് മാത്രമേ നൽകാൻ പാടുള്ളൂവെന്നാണ് കേന്ദ്ര നിർദേശം. അതേ സമയം 18-44 പ്രായ പരിധിയിൽ വാക്സിൻ അനിവാര്യമായ ഗുരുതര രോഗികളടക്കമുണ്ട്. ഇൗ സാഹചര്യത്തിലാണ് മുൻഗണന നൽകി 18 കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ കേരളം ആരംഭിക്കുന്നത്. 18-44 പ്രായമുള്ളവരിൽ നിലവിൽ അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയും മറ്റു ഗുരുതര രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കുമാണ് മുൻഗണന നൽകുന്നത്. ഇവർക്ക് കോവിഡ് ബാധിക്കുന്നത് കൂടുതൽ അപകടകരമാകാൻ സാധ്യതയുള്ളതിനാലാണിത്. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന മറ്റ് വിഭാഗങ്ങളിലുള്ളവർക്കും ആദ്യ ഘട്ടത്തില്‍ വാക്സിന് നൽകിയേക്കും.
അതേ സമയം 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണത്തിെൻറ പ്രോേട്ടാകോൾ കേന്ദ്രത്തിൽനിന്ന് ലഭ്യമായിട്ടില്ല. മതിയായ വാക്സിനില്ലാത്തതിനാൽ ഇവർക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനം നിർത്തിവെച്ചിരിക്കുകയാണ്. വിദഗ്ധ സമിതി യോഗം ചേർന്ന് മാനദണ്ഡങ്ങൾ നിശ്ചയിച്ച ശേഷമാകും ഇവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ആരംഭിക്കുക.
രണ്ടാം ഡോസുകാർക്ക് എർപ്പെടുത്തിയ മാതൃകയിൽ ആശ വർക്കർമാർ വഴി സമയം ലഭ്യമാക്കുകയും വാക്സിൻ കേന്ദ്രങ്ങളിലെത്തി തത്സമയ രജിസ്ട്രേഷനിലൂടെ കുത്തിവെപ്പ് നൽകലും ആലോചിക്കുന്നുണ്ട്്. കോവിൻ പോർട്ടലിൽ സാേങ്കതിക പ്രശ്നങ്ങൾ തുടരുന്നതിനാലും രജിസ്ട്രേഷൻ ഏർെപ്പടുത്തിയാൽ അത് വീണ്ടും പ്രയാസം സൃഷ്ടിക്കുമെന്നതിനാലുമാണ് സ്പോട്ട് രജിസ്ട്രേഷൻ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.