കൊച്ചി: കോവിഡ് വാക്സിനെടുക്കാത്തയാൾ മറ്റുള്ളവർക്ക് ഭീഷണിയാണെന്ന പഠനങ്ങളുണ്ടോയെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ ജസ്റ്റിസ് പി. ബി. സുരേഷ്കുമാർ ആവശ്യപ്പെട്ടു. ഒാഫിസുകളിലും കടകളിലും പ്രവേശിക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ വേണമെന്ന വ്യവസ്ഥ ചോദ്യംചെയ്ത് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടൽ ജീവനക്കാരൻ വി. ലാലു നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ നിർദേശം.
വാക്സിൻ എടുക്കാത്തവർ മറ്റുള്ളവർക്ക് രോഗകാരണമാകുമെന്ന വിധത്തിൽ ശാസ്ത്രീയ പഠനങ്ങളില്ലെന്നും വാക്സിനെടുക്കാത്തവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ലെന്നും ഹരജിക്കാരൻ വാദിച്ചു. ഹരജിയിൽ സംസ്ഥാന സർക്കാർ ഇതുവരെ മറുപടി സത്യവാങ്മൂലം നൽകിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന് വിശദീകരണം നൽകാൻ കഴിയുമെന്ന് വിലയിരുത്തിയ കോടതി അവരെ കക്ഷിചേർക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.