50 ശതമാനം കടന്ന്​ കുട്ടികളുടെ വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടക്ക്​ പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്ക് (51 ശതമാനം) കോവിഡ് വാക്‌സിന്‍ നല്‍കി. ആകെ 7,66,741 കുട്ടികള്‍ക്കാണ് നല്‍കിയത്. 97,458 ഡോസ് നല്‍കിയ തൃശൂര്‍ ജില്ലയാണ് മുന്നിൽ. ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്.

ഒമിക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് നല്‍കാൻ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. 12 ദിവസംകൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം- 70,021, കൊല്ലം- 60,597, പത്തനംതിട്ട- 29,584, ആലപ്പുഴ- 57,764, കോട്ടയം- 47,835, ഇടുക്കി- 28,571, എറണാകുളം- 56,943, തൃശൂര്‍- 97,458, പാലക്കാട്- 76,145, മലപ്പുറം- 70,144, കോഴിക്കോട്- 45,789, കണ്ണൂര്‍- 73,803, വയനാട്- 24,415, കാസർകോട്​- 27,642 എന്നിങ്ങനെയാണ്​ കണക്ക്​.

Tags:    
News Summary - Vaccination of children exceeding 50%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.