തിരുവനന്തപുരം: കേന്ദ്രത്തിൽനിന്ന് ആവശ്യമായ വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഞായറാഴ്ചമുതൽ വാക്സിൻ നൽകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇവർക്കുള്ള വാക്സിനേഷൻ അൽപദിവസങ്ങൾ കൂടെ വൈകും. വാക്സിൻ നിർമാതാക്കളിൽനിന്ന് വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ടാമത്തെ ഡോസിന് സമയമാകുന്നവരുടെ ലിസ്റ്റ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ മാനേജർമാർ പ്രസിദ്ധീകരിക്കുകയും അവരെ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്യും. അങ്ങനെ സമയം അറിയിക്കുമ്പോൾ മാത്രം വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചെന്നാൽമതി.
രണ്ടാമത്തെ ഡോസ് കിട്ടിയില്ലെന്ന പരിഭ്രാന്തി ആർക്കും വേണ്ട. വാക്സിൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.