തിരുവനന്തപുരത്ത് വാക്സിൻ കേന്ദ്രത്തിൽ വൻ തിരക്ക്; വയോധികൻ തളർന്നുവീണു

തിരുവനന്തപുരം: തിരുവനന്തപുരത്തെ വാക്സിൻ വിതരണ കേന്ദ്രത്തിൽ വീണ്ടും വൻ തിരക്ക്. ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ മെഗാ ക്യാമ്പിലാണ് രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടത്.

വാക്സിനെടുക്കാൻ എത്തിയ വയോധികൻ വരി നിൽക്കുന്നതിനിടെ തളർന്നുവീണു. അദ്ദേഹത്തെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

സ്പോട്ട് രജിസ്ട്രേഷന് വരി നിൽക്കുമ്പോഴാണ് സംഭവം. രജിസ്ട്രേഷന് എത്തിയ പലർക്കും ടോക്കൺ കിട്ടിയില്ലെന്നും പരാതിയുണ്ട്. എന്നാൽ, വരിനിന്ന എല്ലാവർക്കും ടോക്കൺ വിതരണം ചെയ്തതായി പൊലീസ് അറിയിച്ചു.

സ്പോട്ട് രജിസ്ട്രേഷൻ ചെയ്ത 1000 പേർക്ക് ഇന്ന് വാക്സിൻ നൽകുമെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച 2600 പേർക്ക് വാക്സിൻ നൽകിയിരുന്നു.

മെഗാ വാക്സിൻ ക്യാമ്പ് നടക്കുന്ന ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വൻ ജനത്തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലും അനുഭവപ്പെടുന്നത്. ഏതാനും ദിവസം മുമ്പ് വരിനിന്ന രണ്ടുപേർ കുഴഞ്ഞുവീണ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Vaccine camp in Thiruvananthapuram crowded; The old man fainted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.