തിരുവനന്തപുരം: വിദേശത്ത് ജോലിയാവശ്യാർഥവും പഠനത്തിനും പോകുന്നവർക്കായി പ്രത്യേകം അനുവദിക്കുന്ന വാക്സിൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിന് സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങളും ലഭിച്ച റഫറൻസ് െഎ.ഡിയും വാക്സിൻ സർട്ടിഫിക്കറ്റും ഉപയോഗിച്ചാണ് സംസ്ഥാന സർക്കാറിെൻറ പോർട്ടലിൽനിന്ന് പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയതടക്കം പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ചുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടത്.
https://covid19.kerala.gov.in/vaccine/ എന്ന ലിങ്ക് വഴി സംസ്ഥാന സർക്കാറിെൻറ പോർട്ടലിൽ പ്രവേശിക്കണം. മുഖപേജിലുള്ള വാക്സിൻ സർട്ടിഫിക്കറ്റ് (ഫോർ ഗോയിങ് എബ്രോഡ്) എന്ന ലിങ്കിൽ ക്ലിക്ക് െചയ്യുക. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറും ലഭിച്ച കോവിൻ റഫറൻസ് നമ്പറും നിർദിഷ്ട കോളങ്ങളിൽ നൽകണം. ഒ.ടി.പിക്കായുള്ള വിൻഡോ തുറക്കും. ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നൽകി തുടർനടപടികളിലേക്ക് കടക്കാം. അടുത്ത വിൻഡോയിൽ താഴെയുള്ള വിവരങ്ങൾ നൽകണം:
പേര് (കോവിൻ പോർട്ടലിൽ നൽകിയത്), കോവിൻ റഫറൻസ് നമ്പർ, ലിംഗം, ജനിച്ച വർഷം, സ്വീകരിച്ച വാക്സിെൻറ പേര്, കോവിൻ പോർട്ടിൽ നൽകിയ വ്യക്തിഗത തിരിച്ചറിയൽ രേഖ, ഇൗ രേഖയിലെ നമ്പർ, പാസ്പോർട്ട് നമ്പർ, പാസ്പോർട്ടിലെ പേര്, ജില്ല, ഇ-മെയിൽ വിലാസം. തുടർന്ന്, താഴെ പറയുന്ന രേഖകൾ അപ്ലോഡ് ചെയ്ത് നൽകണം.
1. കോവിൻ പോർട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പ്
2. കോവിൻ പോർട്ടലിൽനിന്ന് ലഭിച്ച വാക്സിൻ സർട്ടിഫിക്കറ്റ്
3. പാസ്പോർട്ട് ഡോക്യുമെൻറ്
4. വിസ/ വർക്ക് പെർമിറ്റ്/ എംപ്ലോയ്മെൻറ് പെർമിറ്റ്/ അഡ്മിഷൻ ലെറ്റർ
തുടർന്ന്, ആധാർ നമ്പറും ആധാറിലെ പേരും നൽകണം. ഗെറ്റ് ആധാർ ഒ.ടി.പി എന്ന ഒാപ്ഷനിൽ ക്ലിക്ക് ചെയ്യുേമ്പാൾ ഒ.ടി.പി ലഭിക്കും. ഇതുകൂടി നൽകുന്നതോടെ അപേക്ഷാ നടപടികൾ പൂർത്തിയാകും.
ഇൗ അപേക്ഷ ജില്ല മെഡിക്കൽ ഒാഫിസർക്ക് ലഭിക്കും. തുടർനടപടികൾ പൂർത്തിയാകുന്ന മുറക്ക് അപേക്ഷകന് മൊബൈൽ ഫോണിൽ വിവരം എസ്.എം.എസായി നൽകും. അപേക്ഷ നൽകിയ അതേ മൊബൈൽ നമ്പർ നൽകി പ്രവേശിച്ച് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.