വാക്​സിൻ: വിദേശത്ത്​ പോകുന്നവരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടിയെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്​സിനെടുക്കാൻ കഴിയാത്തതിനാൽ വിദേശത്ത്​ പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ പ്രശ്​നം പരിഹരിക്കാൻ സർക്കാർ നടപടി കൈക്കൊള്ളുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ വാക്സിനുകള്‍ നല്‍കുമ്പോള്‍ അവരെക്കൂടെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്​.

പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റ് നൽകാൻ​ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കി​. സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാവശ്യമായ വിസ, ജോലിയുടെയും പഠനാവശ്യങ്ങളുടേയും വിശദാംശങ്ങള്‍ എന്നിവയുമായി വേണം ജില്ല മെഡിക്കല്‍ ഓഫിസർ കാര്യാലയവുമായി ബന്ധപ്പെടേണ്ടത്​.


കേന്ദ്ര സര്‍ക്കാറി​െൻറ പഴയ മാര്‍ഗനിര്‍ദേശമനുസരിച്ച് നാലു മുതല്‍ ആറ്​ ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ വിദേശത്തു പോകേണ്ട പലരും യാത്രകള്‍ക്കായി തയാറെടുത്തത്. എന്നാൽ, രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ള സമയം 12 മുതല്‍ 16 ആഴ്ചവരെ ദീര്‍ഘിപ്പിച്ച പുതിയ മാനദണ്ഡം അവരെ ബുദ്ധിമുട്ടിലാക്കി.

പല രാജ്യങ്ങളും വാക്സിനേഷനുശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും അതിനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാറി​െൻറ കോവിന്‍ പോര്‍ട്ടലില്‍ ഇല്ലാത്താണ്​ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്​.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ പല രാജ്യങ്ങളും കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്​. വേഗം നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Vaccine: CM says action will be taken to solve the problem of those going abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.