തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ വാക്സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ഒരു ലക്ഷം ഡോസ് പോളിയോ വൈറസ് പ്രതിരോധ വാക്സിന്‍ (ഐ.പി.വി.), ഒരു ലക്ഷം ഡോസ് ന്യൂമോണിയയ്ക്കെതിരെയുള്ള ന്യൂമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്സിന്‍ (പി.വി.സി.), 1.40 ലക്ഷം ഡോസ് റോട്ടാ വൈറസ് വാക്സിന്‍ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കും. നേരത്തെ തന്നെ വാക്സിന്‍ ആവശ്യമുള്ള കാര്യം കേന്ദ്ര സര്‍ക്കാറിനെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരുന്നു -മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.