തിരുവനന്തപുരം: 18-44 പ്രായപരിധിയിലെ ഗുരുത രോഗങ്ങളുള്ളവരുടെ കോവിഡ് വാക്സിനേഷന് 46,000 പേർ അപേക്ഷിച്ചെങ്കിലും നൽകാനായത് 7401 േപർക്ക്. കേരളം വിലകൊടുത്തുവാങ്ങിയ 3.60 ലക്ഷം കോവിഷീല്‍ഡ് ഡോസും 1,37,580 കോവാക്സിൻ ഡോസും സ്റ്റോക്കുള്ളപ്പോഴാണിത്.
രജിസ്ട്രേഷൻ നടപടികളിലെ സങ്കീർണതയാണ് എണ്ണം കുറയാൻ കാരണം. നേരത്തേതിൽനിന്ന് വ്യത്യസ്തമായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം സംസ്ഥാന സർക്കാറിെൻറ പോർട്ടൽ വഴി രോഗവിവരങ്ങളും അനുബന്ധരേഖകളും നൽകണം. ഇത് ജില്ലാതലത്തിൽ പരിശോധന നടത്തിയാണ് അനുമതി നൽകുന്നത്. അേപക്ഷകളിൽ നല്ലൊരു ശതമാനവും ജില്ലാതല പരിശോധനകളിൽ തള്ളിപ്പോവുകയാണെന്നാണ് പരാതി.
നേരേത്ത സംസ്ഥാന സർക്കാറിെൻറ വാക്സിൻ പോർട്ടലിൽ (https://covid19.kerala.gov.in/vaccine/) എത്ര അേപക്ഷ ലഭിച്ചു, എത്ര നിരസിച്ചു, എത്ര നടപടികളിലാണ് തുടങ്ങിയ വിശദാംശങ്ങൾ നൽകിയിരുന്നു. ഇപ്പോൾ അത് ലഭ്യമല്ല. ആകെ ഒ.ടി.പി നടപടി പൂർത്തിയാക്കി രജിസ്ട്രേഷൻ നേടിയവരുടെ എണ്ണം മാത്രമേ നൽകിയിട്ടുള്ളൂ. മതിയായ രേഖകൾ സമർപ്പിക്കാത്തതാണ് അപേക്ഷ നിരസിക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം.
മേയ് 20ന് രാത്രി വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത് എറണാകുളം ജില്ലയിലാണ്, 3430 പേർ. കുറവ് മലപ്പുറത്തും (18). മുൻഗണനാവിഭാഗങ്ങൾ വിശാലമാക്കി കൂടുതൽ പേർക്ക് വാക്സിൻ നൽകുന്ന നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഗുരുതരരോഗികളായവരുടെ കാര്യത്തിൽ എന്തുക്രമീകരണം ഏർപ്പെടുത്തുമെന്നും വ്യക്തമല്ല.
ചുമട്ടുതൊഴിലാളികളും പെട്രോൾ പമ്പ് ജീവനക്കാരും മത്സ്യവിൽപനക്കാരും റേഷൻകടക്കാരുമടക്കം 32 വിഭാഗങ്ങെള കൂടിയാണ് 'മുൻഗണന'യിൽ ഉൾപ്പെടുത്തിയത്. 18-44 പരിധിയിൽ 1.5 കോടിയാളുകളാണ് (15066820) സംസ്ഥാനത്തുള്ളത്. ഇവർക്ക് മുഴുവനായി വാക്സിൻ നൽകാൻ മൂന്നുകോടി ഡോസ് േവണം.
കേന്ദ്ര നിർദേശ പ്രകാരം ഇൗ വാക്സിൻ സംസ്ഥാനം വിലകൊടുത്തു വാങ്ങണം. ആദ്യഘട്ടമെന്ന നിലയിൽ 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും ആഗോള ടെൻഡർ വഴി വാങ്ങാൻ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ നടപടി തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം - 820
കൊല്ലം -387
ആലപ്പുഴ -279
പത്തനംതിട്ട -97
ഇടുക്കി -160
കോട്ടയം -361
എറണാകുളം -3434
തൃശൂർ -278
പാലക്കാട് -685
മലപ്പുറം -18
കോഴിക്കോട് -311
കണ്ണൂർ -59
കാസർകോട് -473
വയനാട് -43
ആകെ -7401
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.