മലപ്പുറം: സംസ്ഥാനത്ത് ജനസംഖ്യയിലും വിസ്തൃതിയിലും മുന്നിലുള്ള മലപ്പുറം ജില്ലയിൽ ആനുപാതികമായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും വാക്സിനും അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മലപ്പുറത്തേക്കാൾ 10 ലക്ഷം പേർ കുറവുള്ള തിരുവനന്തപുരത്ത് 140 വാക്സിനേഷൻ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറത്ത് 101ഉം. ഈ കേന്ദ്രങ്ങളിൽ തന്നെ ആവശ്യത്തിന് വാക്സിനും രജിസ്റ്റർ ചെയ്തവർക്ക് സ്ലോട്ടും ലഭിക്കുന്നില്ല.
നിലവിൽ ജില്ലയിൽ കേവലം 29 കേന്ദ്രങ്ങളിൽ മാത്രം വാക്സിൻ ലഭിക്കുമ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ 100ഓളം കേന്ദ്രങ്ങളിൽ കിട്ടുന്നുണ്ട്. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ട്രിപ്പിൾ ലോക്ഡൗണും നിലനിൽക്കുന്ന ഏക ജില്ലയായിരുന്നിട്ട് പോലും ആവശ്യത്തിനനുസരിച്ച് വാക്സിനും വാക്സിൻ കേന്ദ്രങ്ങളും സജ്ജമാക്കാൻ തയ്യാറാകാത്ത ആരോഗ്യവകുപ്പ് നിലപാട് അവഗണനയാണെന്നും ഇത് ഏറെ വേദനാ ജനകമാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.