കോഴിക്കോട്: സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കേളുഏട്ടന്‍-പി.പി.ശങ്കരന്‍ സ്മാരക മന്ദിരത്തിനു നേരെ കല്ലേറ്. ഓഫീസിനു മുന്നിലെ ഗ്ലാസ് ഫ്രെയിമുകള്‍ പാടേ തകര്‍ന്നു. നല്ല ഉയരമുള്ള ആറ് ഫ്രെയിമുകള്‍ തകര്‍ന്നുണ്ട്. ഇന്നലെ രാത്രിയുണ്ടായ ഈ അതിക്രമം ഇന്നു രാവിലെയാണ് പുറംലോകമറിയുന്നത്. സംഭവമറിഞ്ഞ് നേതാക്കളും നിരവധി പ്രവര്‍ത്തകരുമെത്തി. ഇവിടെ പോലീസ് കാവലേര്‍പെടുത്തി.
സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ ഡല്‍ഹിയിലുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വടകരയില്‍ നടന്ന പ്രകടനത്തിനിടയില്‍ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണ് സിപിഎം ഓഫീസിനു നേരെയുണ്ടായ അതിക്രമമെന്നു കരുതുന്നു. ഇത് തീക്കൊള്ളി കൊണ്ടു തല ചൊറിയലാണെന്നു പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പു നല്‍കി.
സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിൽ കയറി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ സി.പി.എം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കോഴിക്കോട്ട് ബി.ജെ.പിയുടെ ചെറുവണ്ണൂർ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് ബേപ്പൂർ നിയോജകമണ്ഡലത്തിൽ ബി.ജെ.പി ഹർത്താൽ ആചരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സി.പി.എം ഓഫിസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.