വടകര: ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലപ്രഖ്യാപനത്തിനു ശേഷം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റൂറല്‍ ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ രണ്ടു ദിവസത്തേക്ക് ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി റൂറല്‍ എസ്.പി യു. അബ്ദുള്‍ കരീം അറിയിച്ചു.
വടകര, ചോമ്പാല, എടച്ചേരി, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ പരിധികളില്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 27ന് കാലത്ത് 10 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതു സ്ഥലങ്ങളില്‍ 10ല്‍ കൂടുതലാളുകള്‍ കൂട്ടംകൂടി നില്‍ക്കുവാനോ, ആയുധങ്ങള്‍ കൊണ്ടുനടക്കുവാനോ ജാഥ നടത്തുവാനോ പൊതുസമൂഹത്തിെൻറ സമാധാനത്തിന് ഭീഷണി ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനങ്ങളിലും ഇടപെടാനോ പാടില്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.