കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്ര സ്വദേശി സതീഷാണ് കസ്റ്റഡിയിലുള്ളത്. വടകര ടൗണിൽ കഴിയുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നു. ഇയാളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് വടകര പഴയ സ്റ്റാൻഡിന് സമീപത്തെ താലൂക്ക് ഒാഫിസ് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുക്കാൽ ഭാഗവും ഒാഫിസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. തീപിടിത്തകാരണം വ്യക്തമല്ല. താലൂക്ക് ഒാഫിസിൽ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കോടതി കെട്ടിടത്തിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ഒാടിട്ട പഴയ കെട്ടിടത്തിലാണ് താലൂക്ക് ഒാഫീസ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം അതേ പോലെ നിലനിർത്തിയാണ് നവീകരണം നടത്തിയിരുന്നത്. തീപിടിത്തത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു. തിപിടിത്തിൽ ദുരൂഹതയുണ്ട്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം മതിയാകില്ല. ഒരാഴ്ചക്കിടെ രണ്ടു ഓഫിസുകളിൽ തിപിടിത്തമുണ്ടായെന്നും രമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.