തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദ യു.എ.ഇ റെഡ്ക്രസൻറ് ഭവനനിർമാണത്തിന് ശരിയായ നിർമാണാനുമതിയില്ല. നിലവിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി കെട്ടിടത്തിന് നിർമാണ പെർമിറ്റ് നൽകിയിരിക്കുന്നത് ഹാബിറ്റാറ്റിനാണെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ, നിർമാണം നടത്തുന്നതാകെട്ട യൂനിടാക് എന്ന കമ്പനിയാണ്. യു.എ.ഇ കോൺസുലേറ്റുമായി ഒപ്പിട്ട കരാറിെൻറ അടിസ്ഥാനത്തിലാണ് യൂനിടാക് നിർമാണവുമായി മുന്നോട്ടുപോകുന്നത്. അതിനായി കോടികൾ കമീഷൻ നൽകിയിട്ടുണ്ടെന്ന് യൂനിടാക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇൗ കരാറിന് ലൈഫ്മിഷനും അനുമതി നൽകിയിട്ടുണ്ട്. അതിനാൽതന്നെ നിർമാണത്തിലെ സാേങ്കതിക പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. ആരെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോയാൽ ഫ്ലാറ്റ് നിർമാണം നിലയ്ക്കുന്ന സാഹചര്യമാണുള്ളത്. അനുമതിക്കായി ഹാബിറ്റാറ്റ് സമർപ്പിച്ച പദ്ധതി രൂപരേഖയിൽനിന്ന് കാര്യമായ മാറ്റം യൂനിടാക് വരുത്തിയിട്ടുണ്ട്. എന്നാൽ, അനുമതി യൂനിടാക് പുതുക്കിവാങ്ങിയിട്ടില്ലെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. 203 വീടുകളുള്ള കെട്ടിടസമുച്ചയമാണ് ഹാബിറ്റാറ്റ് ആദ്യം നിർമിക്കാനുദ്ദേശിച്ചിരുന്നത്.
ഇത് യൂനിടാക്കിന് കിട്ടിയപ്പോൾ പദ്ധതി രൂപരേഖതന്നെ മാറി. 140 വീടുകളുള്ള കെട്ടിടസമുച്ചയവും തൊട്ടടുത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ഒരു ആശുപത്രിയും നിർമിക്കാനായിരുന്നു യൂനിടാക് സമർപ്പിച്ച പദ്ധതി. അതിനാൽതന്നെ കെട്ടിടനിർമാണാനുമതി പുതുക്കിവാങ്ങേണ്ടതുണ്ട്. ഹാബിറ്റാറ്റിെൻറ ഫ്ലാറ്റ് രൂപരേഖയുടെ അത്ര വലിപ്പമില്ലാത്ത കെട്ടിടമാണ് ഇപ്പോൾ യൂനിടാക് നിർമിക്കുന്നത്. അതിനാൽതന്നെ പുതിയ കെട്ടിടനിർമാണാനുമതി ആവശ്യമില്ല.
പക്ഷേ, നിർമാണാനുമതി പുതുക്കിവാങ്ങണം. അത് ചെയ്തിട്ടില്ലെന്നാണ് വിവരാവകാശരേഖ വ്യക്തമായി പറയുന്നത്. എല്ലാം നിർമിതിക്കും ശേഷം കെട്ടിടത്തിെൻറ നിർമാണാനുമതി പുതുക്കാമെന്ന് ലൈഫ് മിഷൻ നിർദേശിച്ചതായും രേഖയിലുണ്ട്. പദ്ധതി പൂർത്തിയായശേഷം നിർമാണാനുമതി വാങ്ങാമെന്നാണ് കരുതിയതെന്നാണ് ലൈഫ് മിഷൻ വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.