തൃശൂർ: വടക്കാഞ്ചേരി ചരപ്പറമ്പിൽ ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ് നിർമാണം വിവാദത്തിൽ. വടക്കാഞ്ചേരി നഗരസഭ അതിര്‍ത്തിയില്‍ നിർമിക്കുന്ന സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസൻറ് എന്ന ഏജന്‍സി നൽകിയെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരിയാണെന്നും അനിൽ അക്കര എം.എൽ.എ ആരോപിച്ചു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയതായും അറിയിച്ചു. 2019 ജൂലൈയിൽ തിരുവനന്തപുരത്ത് റെഡ് ക്രസൻറ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുറഹ്മാൻ ബിന്‍ സുല്‍ത്താനാണ് ലൈഫ് മിഷനുമായി ധാരണപത്രം ഒപ്പിട്ടത്. അഞ്ച് നിലയുള്ള ഫ്ലാറ്റിെൻറ നിർമാണം പുരോഗമിക്കുകയാണെന്നും സ്ഥലം സന്ദര്‍ശിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും എം.എൽ.എ പറഞ്ഞു.140 കുടുംബങ്ങള്‍ക്ക് താമസിക്കാൻ കെട്ടിടം നിർമിക്കുന്ന സ്ഥലം പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണ്.
എം.എല്‍.എയില്‍നിന്ന് പോലും മറച്ചുെവച്ചാണ് ഭൂമി ഏറ്റെടുത്തതെന്നും രണ്ടേക്കറിലധികം വരുന്ന ഭൂമി വിലകൊടുത്ത് ഏറ്റെടുത്ത ശേഷമാണ് വഴി വിലകൊടുത്ത് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസൻറിന് ഇന്ത്യയിൽ നേരിട്ട് പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ലെന്നിരിക്കെ കേന്ദ്ര സര്‍ക്കാർ അറിയാതെ എങ്ങനെ റെഡ് ക്രസൻറിെൻറ പണം ചെലവാക്കിയെന്നതിൽ ദുരൂഹതയുെണ്ടന്നും എം.എല്‍.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.