കൊച്ചി: കണ്ണൂർ വളപട്ടണത്തുനിന്ന് െഎ.എസിൽ ചേരാൻ ശ്രമിച്ചെന്നാരോപിച്ച് രജിസ് റ്റർ ചെയ്ത കേസിൽ മൂന്നുപേർക്കെതിരെ കുറ്റം ചുമത്തി. ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിഥിലാജ് (27), വളപട്ടണം ചെക്കികുളം പണ്ടാരവളപ്പില്‍ വീട്ടില്‍ കെ.വി. അബ് ദുല്‍ റസാഖ് (25), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ യു.കെ. ഹംസ (58) എന്നിവർക്കെതിരെയാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി കുറ്റം ചുമത്തിയത്. സാക്ഷിവിസ്താരം എന്നുതുടങ്ങണമെന്ന് തീരുമാനിക്കായി കേസ് ഇൗ മാസം 28ലേക്ക് മാറ്റി.
ഗൂഢാലോചന, ഇന്ത്യയുമായി സഖ്യത്തിലുള്ള സിറിയക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുക, യു.എ.പി.എ 38, 39, 40 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനെയത്തുടർന്ന് െഎ.സിൽ ചേരാൻ സിറിയയിലേക്ക് പോയെന്നും എന്നാൽ, യാത്രാമധ്യേ തുർക്കിയിൽവെച്ച് ഒന്നും രണ്ടും പ്രതികളെ തുർക്കി പൊലീസ് പിടികൂടി തിരിച്ചയച്ചെന്നുമാണ് എൻ.െഎ.എയുടെ കണ്ടെത്തൽ.
കേസിൽ നേരത്തേ പ്രതികളായിരുന്ന തലശ്ശേരി ചേറ്റംകുന്ന് സൈനാസില്‍ മനാഫ് റഹ്മാന് (42), മുണ്ടേരി പടന്നോട്ട്മൊട്ട എം.വി. ഹൗസില്‍ എം.വി. റാഷിദ് (24) എന്നിവരെ മാപ്പുസാക്ഷികളാക്കിയാണ് വിചാരണ തുടങ്ങുന്നത്. കുറ്റപത്രം നൽകപ്പെട്ട മറ്റൊരു പ്രതി കണ്ണൂർ ചെക്കികുളം അബ്ദുൽഖയ്യൂം (24) ഒളിവിലാണ്.
പ്രതികളായ മിഥിലാജ്, റസാഖ്, ഹംസ എന്നിവർ 2016 മുതൽ ഗൂഢാലോചന നടത്തിയതിെൻറ തെളിവുകൾ കണ്ടെത്തിയതായാണ് എൻ.െഎ.എ പറയുന്നത്. വളപട്ടണത്തുനിന്ന് സിറിയയിലേക്ക് കടന്ന ഏതാനും പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.