പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തി ൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കാൻ സർക്കാർ നിയമി ച്ച പി.കെ. ഹനീഫ കമീഷെൻറ തെളിവെടുപ്പ് മാർച്ച് ആദ്യവാരം പൂർത്തിയാക്കും. സംഭവം നടക്കു ന്ന കാലയളവിൽ പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ടായിരുന്ന ദേബേഷ്കുമാർ ബെഹ്റ, പ്രത ീഷ് കുമാർ എന്നിവരെ വിസ്തരിക്കും.
തുടർന്ന് അധികം വൈകാതെ തന്നെ റിപ്പോർട്ട് നൽ കുമെന്നാണ് സൂചന. ശനിയാഴ്ച പാലക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ കുട്ടികളുടെ മാതാവിനെയും പോക്സോ കോടതിയിലെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവെനയും കമീഷൻ വിസ്തരിച്ചിരുന്നു. തുടക്കംമുതൽ പൊലീസ് മുൻവിധിയോടെ നടത്തിയ അേന്വഷണം, കേസ് ദുർബലമാക്കിയതായി കുട്ടികളുടെ മാതാവ് മൊഴി നൽകി. മൂത്ത കുട്ടി മരിച്ച ദിവസംതന്നെ സ്ഥലത്ത് എത്തിയ പൊലീസുകാരോട് പ്രതികളെക്കുറിച്ച് സൂചന നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇളയകുട്ടി നൽകിയ മൊഴിയും പൊലീസ് ഗൗരവത്തിലെടുത്തില്ല. കോടതിയിൽ വിചാരണ നടന്നപ്പോൾ പ്രോസിക്യൂഷെൻറ ഭാഗത്തുനിന്നും സഹകരണം ഉണ്ടായില്ലെന്നും മാതാവ് വ്യക്തമാക്കി. തെളിവുകൾ ദുർബലമായിരുന്നെങ്കിൽ എന്തുകൊണ്ട് ഇത് പരിഹരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടില്ലെന്ന് മുൻ പ്രോസിക്യൂട്ടറോട് കമീഷൻ ആരാഞ്ഞു. മുഴുവൻ സാക്ഷികളെയും വിസ്തരിക്കാതിരുന്നതിനുള്ള കാരണങ്ങളും ചോദിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം കേസിനെ ബാധിച്ചതും പരാമർശിക്കപ്പെട്ടു.
മൂന്ന് മാസമാണ് താൻ കേസ് കൈകാര്യം ചെയ്തിരുന്നത്. മുഴുവൻ സാക്ഷികൾക്കും സമൻസയച്ചു. 14, 15 നമ്പർ സാക്ഷികൾ വരാതിരുന്നതിനാലാണ് 16ാം സാക്ഷിയെ മാത്രം വിസ്തരിച്ചതെന്നും മുൻ പ്രോസിക്യൂട്ടർ മൊഴി നൽകി. നേരേത്ത പാലക്കാട് എസ്.പി ജി. ശിവവിക്രം, കേസ് വിവിധഘട്ടങ്ങളിൽ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരിൽനിന്നും കമീഷൻ മൊഴി എടുത്തിരുന്നു.
അന്വേഷണത്തിൽ വീഴ്ച ഉണ്ടായതായി കമീഷൻ മുമ്പാകെ എസ്.പി മൊഴി നൽകിയിരുന്നു. കമീഷെൻറ കാലാവധി ഏപ്രിൽ 25 വരെ സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്. ആലുവ, തൃശൂർ, തിരുവനന്തപുരം, പാലക്കാട് അടക്കം സ്ഥലങ്ങളിൽ ഇതിനകം ആറ് സിറ്റിങ്ങാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.