തിരുവനന്തപുരം: വാളയാർ കേസിൽ വീഴ്ചവരുത്തിയതിന് സർക്കാർ വക്കീൽ ലത ജയരാജിനെ പുറ ത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച ഉത്തരവിൽ താൻ ഒപ്പുവെച്ചത്. കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് ഇൗ അഭിഭാഷകയെ നിയമിച്ചതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വാളയാർ സംഭവത്തിൽ പൊലീസുകാർക്കെതിരെ ചിലനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശോധന തുടരും. ഇനിയും നടപടികളുണ്ടാകും. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചാൽ എതിർക്കില്ല. അപ്പീൽ പോകുന്ന ഘട്ടത്തിൽ പുനരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെടും. വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ സർക്കാറിെൻറ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.