കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിചാരണകോടതി വെറുതെ വിട്ട ആറ് പ്രത ികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈകോടതി ഉത്തരവ്. പ്രതികളെ വിചാരണകോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനും നിർദേശിച്ചു.
പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാരും കുട്ടികളുടെ മാതാപിതാക്കളും നൽകിയ അപ്പീൽ പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു നിർദേശം വെച്ചത്. അപ്പീലിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സാഹചര്യമുണ്ടായാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലിടുകയോ ജാമ്യത്തിൽ വിടുകയോ ചെയ്യണമെന്ന അപേക്ഷ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇതേതുടർന്നാണ് കോടതി പ്രതികൾക്കെതിരെ ബെയിലബൾ വാറൻറ് പുറപ്പെടുവിച്ചത്. അതനുസരിച്ചുള്ള നടപടികൾ ഇനി കേസിലുണ്ടാകും. മെയ് മാസത്തിലായിരുക്കും കേസ് വീണ്ടും പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.