പാലക്കാട്: വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായത് ശിശുക്ഷേമ സമിതി (സി.ഡബ് ല്യൂ.സി) ചെയര്മാന്. പാലക്കാട് ജില്ല സി.ഡബ്ല്യൂ.സി ചെയര്മാന് അഡ്വ. എന്‍. രാജേഷാണ് കഴിഞ ്ഞ മേയ് രണ്ട്, മൂന്ന് തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരത്തിനായി കോടതിയില്‍ ഹാജരായത്. സംഭവത്തെക്കുറിച്ച് മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. 2017 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് 40 ദിവസത്തെ ഇടവേളയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ ആത്മഹത്യ ചെയ്തത്. ഈ പെണ്‍കുട്ടികളുടെ അയല്‍വാസിയായ പ്രദീപ്കുമാര്‍ രണ്ട് കേസിലും പ്രതിയാണ്.
ഈ കേസില്‍ പ്രദീപ്കുമാറിനുവേണ്ടി വക്കാലത്തെടുത്ത അഡ്വ. എന്‍. രാജേഷിനെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍, ജില്ല ശിശുക്ഷേമസമിതി ചെയര്‍മാനായി നിയമിച്ചത്. ചുമതലയേറ്റ ശേഷം വക്കാലത്ത് തെൻറ ജൂനിയറിന് കൈമാറിയാണ് എന്‍. രാജേഷ് കേസില്‍ കോടതിയില്‍ ഹാജരായത്. കേസിലെ അന്വേഷണോദ്യോഗസ്ഥരായ ഡിവൈ.എസ്.പി എം.ജെ. സോജന്, എസ്.ഐ പി.സി. ചാക്കോ എന്നിവരെയാണ് കഴിഞ്ഞ മേയ് രണ്ട്, മൂന്ന് തീയതികളില്‍ എന്‍. രാജേഷ് വിസ്തരിച്ചത്. സംഭവത്തിൽ സാമൂഹിക നീതി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
നിഷേധിച്ച് ചെയർമാൻ
പാലക്കാട്: വാളയാർ കേസില്‍ പ്രതികള്‍ക്കായി ഇപ്പോഴും ഹാജരാകുന്നെന്ന ആരോപണം പാലക്കാട് ശിശുക്ഷേമസമിതി (സി.ഡബ്ല്യു.സി) ചെയര്മാന് അഡ്വ. എൻ. രാജേഷ് നിഷേധിച്ചു. ഒന്നരവർഷം മുമ്പ് താൻ വക്കാലത്ത് ഏറ്റെടുത്ത 19 കേസുകൾ പാലക്കാട് പോക്സോ കോടതിയിലുണ്ടായിരുന്നു. 2019 മാർച്ച് ആറിന് സി.ഡബ്ല്യു.സി ചെയർമാനായി അധികാരമേറ്റടുക്കുന്നതിന് മുമ്പുതന്നെ ഇൗ കേസുകളിൽ വക്കാലത്ത് ഒഴിഞ്ഞു. ഇതിനുശേഷം ഒരു കേസിലും ഹാജരാകുന്നില്ല. മേയ് രണ്ട്, മൂന്ന് തീയതികളിൽ താൻ ഹാജരായെന്ന ആരോപണം പച്ചക്കള്ളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.