തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസിൽ മന്ത്രിമാരായ കെ.ടി. ജലീലും ഇ.പി. ജയരാജനും കോടതിയിൽനിന്ന് ജാമ്യമെടുത്തു. 35,000 രൂപ വീതം കെട്ടിവെച്ചാണ് ഇരുവരും ജാമ്യമെടുത്തത്.
മന്ത്രിമാർ നേരിട്ട് ഹാജരാകണമെന്ന സി.ജെ.എം കോടതിയുടെ നിർദേശം സ്റ്റേ ചെയ്യണമെന്ന സർക്കാറിെൻറ ആവശ്യം ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ഇരുവരും ജാമ്യമെടുത്തത്.
കേസിൽ വി. ശിവൻകുട്ടി, കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവൻ എന്നിവർ നേരത്തേ ജാമ്യമെടുത്തിരുന്നു.
മുൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നതാണ് കേസ്. കേസ് വീണ്ടും അടുത്തമാസം 12ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.