വന്ദേ ഭാരത് വൈകി; റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് വൈകിയതിന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവനന്തപുരം ഡിവിഷൻ ഓഫീസ് കൺട്രോൾ വിഭാഗത്തിലെ പി.എൽ. കുമാർ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ഓട്ടത്തിനിടെ പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ വന്ദേഭാരത് എക്സ്പ്രസ് വൈകിയിരുന്നു. പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടവും ഒരേ സമയത്താണ് നടന്നത്.

കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്. ഇതോടെയാണ് റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായത്.

Tags:    
News Summary - Vande Bharat delayed; Suspension of Railway Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.