തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളും പോക്സോ വകുപ്പും ചുമത്തിയാണ് പെൺകുട്ടിയുടെ അയൽവാസിയായ പ്രതി അർജുനെതിരെ (22) തൊടുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 300 പേജുള്ള കുറ്റപത്രത്തിൽ 65 സാക്ഷികളെയും 250 പേരുടെ മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
തേയില എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെ ജൂൺ 30നാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടത്. വണ്ടിപ്പെരിയാർ സി.ഐ ടി.ഡി. സുനിൽകുമാറിെൻറ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ നാലുദിവസത്തിനകം പ്രതി അറസ്റ്റിലായി. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും സ്വാഭാവിക ജാമ്യം തടയാനുമാണ് അറസ്റ്റിലായി 90 ദിവസം തികയും മുമ്പ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ അർജുൻ പീഡിപ്പിച്ചിരുന്നതായും പ്രകൃതിവിരുദ്ധ പീഡനം നടന്നതായും കൊലക്കുശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പരാമർശമുണ്ട്. മിഠായി നൽകിയാണ് കുട്ടിയെ വശീകരിച്ചിരുന്നത്.
സംഭവദിവസം കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കുപോയ സമയം ഇയാൾ വീട്ടിലെത്തി. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ വീട്ടിലെ കയറിൽ കെട്ടിത്തൂക്കി എന്നാണ് പ്രതിയുടെ മൊഴി. ഇയാൾ ഇപ്പോൾ ജില്ല ജയിലിൽ റിമാൻഡിലാണ്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്.
പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പെൺകുട്ടിയുടെ ദേഹത്തുനിന്ന് പ്രതിയുടെ മുടി ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു.
സംഭവ ദിവസം അർജുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ, ലയത്തിലെ തൊഴിലാളികൾ എന്നിവരിൽനിന്നും മിഠായി വാങ്ങാറുണ്ടായിരുന്ന കടക്കാരനിൽനിന്നും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.