വണ്ടിപ്പെരിയാർ കേസ്: ഡി.ജി.പി ഓഫീസിലേക്ക് മഹിള കോൺഗ്രസ് മാർച്ച്, സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊന്ന് കെട്ടിതൂക്കുകയും ചെയ്ത കേസ് അന്വേഷണത്തിലെ പൊലീസ് വീഴ്ചക്കെതിരെ പ്രതിഷേധ മാർച്ചുമായി മഹിള കോൺഗ്രസ്. ഡി.ജി.പി ഓഫീസിലേക്കാണ് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്.

വനിതാ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതേതുടർന്ന് പ്രവർത്തകർക്ക് ജലപീരങ്കി പ്രയോഗിച്ച് പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചു.

വണ്ടിപ്പെരിയാർ കേസ് ഹൈകോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ പുനരന്വേഷിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം പൊലീസും പ്രോസിക്യൂഷനും നടത്തി. വാളയാർ കേസിലും സമാന രീതിയാണ് കണ്ടത്. സർക്കാറിന്‍റെ പ്രിയപ്പെട്ടവരെ കാണുമ്പോൾ നിയമവും നീതിയും അട്ടിമറിക്കുന്നുവെന്നും സുധീരൻ വ്യക്തമാക്കി.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നുമാണ് മഹിള കോൺഗ്രസിന്‍റെ ആവശ്യം. 

Tags:    
News Summary - Vandiperiyar Rape Murder: Mahila Congress march to DGP office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.