വരാപ്പുഴ: മുട്ടിനകത്ത് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ നാശനഷ്ടം സംഭവിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം വിലനിർണയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വീടുകൾക്കും വ്യാപാര സ്ഥാപന കെട്ടിടങ്ങൾക്കുണ്ടായ ബലക്ഷയവും കേടുപാടുകളും വിശദമായി പരിശോധിക്കും.
കെട്ടിടങ്ങൾക്കുള്ളിലെ ഗൃഹോപകരങ്ങൾ അടക്കമുള്ള മറ്റ് സാമഗ്രികളുടെ നാശനഷ്ട കണക്ക് പരിശോധനയിൽ ഉൾപ്പെടില്ല. ചെറുതും വലുതുമായ 200ഓളം കെട്ടിടങ്ങൾക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച നടന്ന പരിശോധനയിൽ 35 വീടിന്റെ നഷ്ടത്തിന്റെ വിശദാംശങ്ങളാണ് ശേഖരിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഓരോ കെട്ടിടത്തിനും എത്ര രൂപയുടെ നഷ്ടം ഉണ്ടായെന്ന് കണക്കാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.