പറവൂർ: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിച്ചുകൊന്ന കേസിൽ പ്രതികളായ മൂന്ന് െപാലീസുകാരുടെ ജാമ്യഹരജിയിൽ ശനിയാഴ്ച വിധി പറയും. മൂന്നാം നമ്പർ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനുവാണ് ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയത്. പ്രതികളെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കേണ്ടതുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
എന്നാൽ, പ്രതികളുടെ ഫോട്ടോകൾ മാധ്യമങ്ങളിൽ വന്നതിനാൽ തിരിച്ചറിയൽ പരേഡിന് പ്രസക്തിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. വ്യാഴാഴ്ചയാണ് ഇവർ മൂന്നുപേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ആലുവ റൂറൽ എസ്.പിയുടെ ടൈഗർ ഫോഴ്സ് സ്ക്വാഡിൽപെട്ട സന്തോഷ്കുമാർ, ജിതിൻരാജ്, സുമേഷ് എന്നിവരാണ് റിമാൻഡിലുള്ളത്.
വരാപ്പുഴ ദേവസ്വംപാടത്ത് കുളമ്പുകണ്ടത്തിൽ വാസുദേവെൻറ വീട്ടിൽ കയറി അക്രമം നടത്തിയ കേസിലെ ഒമ്പത് പ്രതികളുടെ റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാൽ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.