കൊച്ചി/തിരുവനന്തപുരം: തൃശൂർ യാർഡിനും എറണാകുളം ടൗൺ യാർഡിനുമിടയിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ 18, 20, 22, 23, 24, 25, 26, 29, 30, മേയ് ഒന്ന് തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 27 ട്രെയിനുകൾ വൈകും. നാല് ട്രെയിനുകൾ പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കി. കോട്ടയം വഴിയുള്ള അഞ്ച് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പത് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം താൽക്കാലികമായി വർധിപ്പിച്ചതായി റെയിൽവേ. സെക്കൻഡ് ക്ലാസ് സ്ലീപ്പർ, സെക്കൻഡ് ക്ലാസ് ചെയർകാർ, എ.സി ത്രീടയർ കോച്ചുകളാണ് വർധിപ്പിച്ചത്.
എറണാകുളം ജങ്ഷൻ-ഷൊർണൂർ ജങ്ഷൻ മെമു (06018)-18, 20, 22, 25 തീയതികളിൽ
എറണാകുളം ജങ്ഷൻ -ഗുരുവായൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06448) -22, 23, 25, 29, മേയ് ഒന്ന് തീയതികളിൽ
കോട്ടയം -നിലമ്പൂർ എക്സ്പ്രസ് (16326, തിരിച്ചുള്ള ഇതേ ട്രെയിൻ 16325) -22, 23, 25, 29, മേയ് ഒന്ന് തീയതികളിൽ
കണ്ണൂർ -എറണാകുളം ജങ്ഷൻ ഇൻറർസിറ്റി (16306)-22, 25, 30 മേയ് ഒന്ന് തീയതികളിൽ ആലുവയിലും 23, 29 തീയതികളിൽ എറണാകുളം ടൗണിലും സർവിസ് അവസാനിപ്പിക്കും.
ചെന്നൈ എഗ്മൂർ -ഗുരുവായൂർ ഡെയ്ലി (16127) -23, 25 തീയതികളിൽ എറണാകുളം ജങ്ഷനിൽ അവസാനിപ്പിക്കും.
ടാറ്റാനഗർ -എറണാകുളം ജങ്ഷൻ ബൈ വീക്ലി (18189) -ഏപ്രിൽ 24ന് എറണാകുളം ടൗൺ വരെ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.