കോട്ടയം: വത്തിക്കാന്‍ ന്യൂസിെൻറ ഫേസ്ബുക്ക് പേജിൽ മലയാളത്തിെൻറ സൈബർ പ്രതിഷേധം. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാണ് ഇതിൽ ആവശ്യം ഉയർന്നിരിക്കുന്നത്. കന്യാസ്ത്രീകളെ രക്ഷിക്കണമെന്നും നീതി ഉറപ്പാക്കാൻ ഫ്രാന്‍സിസ് മാർപാപ്പ എത്രയും വേഗം ഇടപെടണമെന്നുമുള്ള കമൻറുകളാണ് ഏറെയും. വിഷയം മാർപാപ്പയുെട ശ്രദ്ധയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ. പേജ് പലരും ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുമുണ്ട്.
ഫ്രാന്‍സിസ് മാർപാപ്പയുമായും കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്കുന്ന പേജാണ് വത്തിക്കാന്‍ ന്യൂസ്. ഇതിൽ പോസ്റ്റ് ചെയ്യുന്ന വാർത്തകൾക്കുള്ള കമൻറായാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സഭയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കാമ്പയിന് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം പോസ്റ്റുകൾ നിറയുകയാണ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്നത് സഭക്ക് അപമാനമാണെന്ന് ഇതിൽ പറയുന്നു. ബിഷപ്പിനെ അനുകൂലിച്ചും ചിലർ കമൻറുകളിട്ടിട്ടുണ്ട്. അധികാരത്തിെൻറയും പണത്തിെൻറയും ആരാധകരാണ് ബിഷപ്പിെന പിന്തുണക്കുന്നതെന്നാണ് ഇവരുടെ എതിർ കമൻറ്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യമുയര്‍ത്തി ഹാഷ്ടാഗുകളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.