വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരം; സ്വന്തമായി ആഹാരം കഴിക്കാൻ തുടങ്ങി

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം ​മെഡിക്കൽ കോളജ്​ ആശുപത്രിയിൽ​ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന്​ അധികൃതർ അറിയിച്ചു. ഓർമശക്​തിയും സംസാ​രശേഷിയും പൂർണമായും വീണ്ടെടുത്തു. സ്വന്തമായി ആഹാരം കഴിക്കുകയും തനിയെ നടക്കുവാനും തുടങ്ങി.

നിലവിൽ ജീവൻ രക്ഷോപാധികൾ ഒന്നും ഉപയോഗിക്കുന്നില്ല. മുറിവ്​ ഉണങ്ങാനുള്ള ആന്‍റിബയോട്ടിക്കുകൾ മാത്രമാണ്​ ഉപയോഗിക്കുന്നത്​.

രണ്ട് ദിവസം കൂടി നിരീക്ഷണത്തിൽ നിർത്താനാണ് തീരുമാനം. മൂന്ന് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ശരീരത്തിലെ മസിലുകളുടെ ചലനശേഷിയും പൂർണമായി തിരിച്ചുകിട്ടി. തലച്ചോറിന്‍റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്. ഹൃദയത്തിന്‍റെയും ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിൽ ആയതിനാൽ ഇനി ആശങ്കയില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.

മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കു​ന്ന​തി​നി​ടെയാണ് വാവ സുരേഷിന് ക​ടി​യേ​റ്റത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സു​രേ​ഷി​നെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ ആ​ന്‍റി​വെ​നം ന​ൽ​കി ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു​മ​ണി​യോ​ടെ​യാ​യിരുന്നു​ സം​ഭ​വം.

ച​ങ്ങ​നാ​ശ്ശേ​രി​ക്ക​ടു​ത്ത്​ കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ൽ വാ​ണി​യേ​പു​ര​ക്ക​ൽ ജ​ല​ധ​ര​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ തൊ​ഴു​ത്തി​ൽ മൂ​ന്നു​ദി​വ​സ​മാ​യി പാ​മ്പി​​നെ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ്​ തി​ങ്ക​ളാ​ഴ്ച എ​ത്തി​യ​ വാ​വ സു​രേ​ഷ്, തൊ​ഴു​ത്തി​ലെ ക​രി​ങ്ക​ല്ലി​നി​ട​യി​ൽ​നി​ന്ന്​ പാ​മ്പി​നെ പി​ടി​കൂ​ടി വാ​ലി​ൽ പി​ടി​ച്ച്​ ചാ​ക്കി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ല​തു​കാ​ലി​ന്‍റെ മു​ട്ടി​നു​മു​ക​ളി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പാ​മ്പി​നെ വി​ട്ടെ​ങ്കി​ലും വീ​ണ്ടും പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി.

പി​ന്നീ​ട്​ വാ​വ സു​രേ​ഷ്​ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കാ​ണ്​ പു​റ​പ്പെ​ട്ട​തെ​ങ്കി​ലും പ​കു​തി വ​ഴി എ​ത്തി​യ​പ്പോ​ൾ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. ഇ​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പാ​മ്പി​നെ​യും ആ​​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. 

Tags:    
News Summary - Vava Suresh's health satisfactory; He started eating on his own

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.