തിരുവനന്തപുരം: കോൺഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദിന്‍റെ വിമർശനത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷമ പാർട്ടിയുടെ ആരുമല്ല എന്നല്ല കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞത്. ഷമ പറഞ്ഞത് സത്യമാണ്. വനിതകളെ വേണ്ടവിധത്തിൽ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല. സിറ്റിങ് എം.പിമാരെ മത്സരിപ്പിച്ചപ്പോൾ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമ പാവം കുട്ടി, അവരുമായി സംസാരിച്ചു. കേരളത്തിൽ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് പറഞ്ഞു. ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാവില്ലെന്നും ഷമ വ്യക്തമാക്കി.
വടകര വൻ ഭൂരിപക്ഷത്തിൽ ജയിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ താൻ ചുമതല ഏറ്റെടുത്ത് പോകും. ഷാഫി പറമ്പിലിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് ജയിക്കും. യൂനിവേഴ്സിറ്റി കലോത്സവത്തിൽ എസ്.എഫ്.ഐ ക്രിമിനലുകൾ അക്രമം അഴിച്ചുവിടുകയാണ്. മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസ്സാണ്. അതുകൊണ്ടാണ് ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്നത്. ഇനിയും തുടർന്നാൽ ഞങ്ങൾ തിരിച്ചടിക്കും. ക്രിമിനൽ സംഘമാണ് എസ്.എഫ്.ഐ എന്ന് ബിനോയ് വിശ്വമാണ് പറഞ്ഞത്.
കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തും എന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്. ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനറോ അതോ എൻ.ഡി.എ ചെയർമാനോ? പത്മജ വേണുഗോപാൽ ഉന്നയിച്ച പണമിടപാട് ആരോപണം വ്യാജ പരാതിയാണ്. അങ്ങനെയൊരു പരാതി ആര്‍ക്കും കിട്ടിയിട്ടില്ല. മൂന്നുവര്‍ഷം കഴിയുമ്പോള്‍ എങ്ങനെയാണ് ആരോപണവുമായി വരുന്നതെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.