‘ശബരിമലയിലെ തിരക്ക് അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ ആർക്കാണ് നേരം’; രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

എറണാകുളം: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഇതുവരെ ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ വിഷയത്തിൽ ഒരു യോഗം പോലും ചേർന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു.

ദേവസ്വം മന്ത്രി എവിടെയാണെന്ന് ചോദിച്ച വി.ഡി. സതീശൻ, ഭരണസിരാകേന്ദ്രം അനാഥമായി കിടക്കുകയാണെന്നും കുറ്റപ്പെടുത്തി.

തിരക്ക് അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ ആർക്കാണ് നേരം. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ ചേരേണ്ടതാണ്. എല്ലാ രംഗത്തും കാണുന്നതാണ് ശബരിമലയിലും കാണുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - VD Satheesan Criticize in Sabarimala Devotees Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.