തൊടുപുഴ: കേന്ദ്രത്തിലെ ഫാഷിസ്റ്റ് സർക്കാറിന്റെ തനിപ്പകർപ്പായി കേരള ഭരണകൂടം മാറിയിരിക്കുകയാണെന്നും പാവപ്പെട്ടവരേയും എതിരഭിപ്രായം പറയുന്നവരെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്ന ദുഷ്ടചെയ്തികളുടെ വക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തൊടുപുഴയിൽ ചേർന്ന കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി. ജനറൽ സെക്രട്ടറി എസ്. അശോകൻ, ഇ.എം. ആഗസ്തി, എ.കെ. മണി, റോയി കെ. പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, പി.വി. സ്കറിയ, തോമസ് രാജൻ, എം.എൻ. ഗോപി, നിഷ സോമൻ, എം.കെ. പുരുഷോത്തമൻ, എ.പി. ഉസ്മാൻ, സി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.ഡി അർജുനൻ സ്വാഗതവും എൻ.ഐ. ബെന്നി നന്ദിയും പറഞ്ഞു.
‘ഭാരത് ജോഡോ ന്യായ് യാത്രയെ അസമിൽ ബി.ജെ.പിക്കാർ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ നടത്തിയ പ്രകടനത്തിന് നേതാക്കളായ പി.ജെ. അവിര, രാജു ഓടയ്ക്കൻ, ടി.ജെ. പീറ്റർ, ബാബു കുര്യാക്കോസ്, എസ്. വിജയകുമാർ, തോമസ് മൈക്കിൾ, അനീഷ് ജോർജ്, സി.എസ്. യശോധരൻ, എം.പി. ജോസ്, മനോജ് കോക്കാട്ട്, ജോൺ നെടിയപാല, ജോർജ് ജോസഫ്, റോബിൻ കാരയ്ക്കാട്ട്, ചാർളി ആന്റണി, ജോസ് അഗസ്റ്റിൻ, പി.എസ്. ചന്ദ്രശേഖരപിള്ള, ഷിബിലി സാഹിബ്, തോമസ് മാത്യു, വി.ഇ. താജുദ്ദീൻ, അരുൺ പൊടിപാറ, സിറിയക് തോമസ്, പി.എ. അബ്ദുൽ റഷീദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.