സി.പി.എം സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി ഗോവിന്ദനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി ഗോവിന്ദനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സെക്രട്ടറിയെ തീരുമാനിച്ചത് സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സി.പി.എം തന്നെ മന്ത്രിമാരുടെ പരിചയക്കുറവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഓരോ നിയമസഭാ സമ്മേളനത്തിലും മന്ത്രിമാരുടെ പ്രവര്‍ത്തനം ജനം വിലയിരുത്തുന്നുണ്ട്. ആഭ്യന്തരവകുപ്പിലെ പ്രശ്‌നങ്ങളും റോഡിലെ കുഴികളും മരുന്നില്ലാത്ത ആരോഗ്യവകുപ്പും തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ കാണാതെ പോകുന്നതും ബഫര്‍ സോണിനെ കുറിച്ച് ചോദിച്ചാല്‍ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന വനംമന്ത്രിയേയുമൊക്കെ ജനം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ അല്ലാതിരുന്നിട്ടും ആ വാക്ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കേസുണ്ട്. അതുകൊണ്ടാകാം റിട്ടയര്‍ ചെയ്തിട്ടും അവര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. റിട്ടയര്‍ ചെയ്തയാള്‍ക്ക് യു.ജി.സി അനുവാദം നല്‍കുന്നുണ്ടെങ്കില്‍ പ്രതിപക്ഷത്തിന് അതില്‍ എതിര്‍പ്പില്ല. ഇക്കാര്യം സര്‍വകലാശാലയും സര്‍ക്കാരും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - V.D satheesan offers wishes to M.V govindhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.