കത്ത് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പ്; സി.പി.എം നേതാക്കളെ രക്ഷിക്കാൻ ശ്രമമെന്ന് വി.ഡി സതീശൻ

തിരുവന്തപുരം: കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോപണവിധേയരായ സി.പി.എം നേതാക്കളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. തെറ്റ് ചെയ്ത സി.പി.എമ്മുകാർ തന്നെ അന്വേഷണം നടത്തുന്നുവെന്നും സതീശൻ ആരോപിച്ചു.

പി.എസ്.സി വഴിയുള്ള നിയമനങ്ങൾ സർക്കാർ തടഞ്ഞു. ഒഴിവുകൾ നികത്തേണ്ട വകുപ്പ് തലവന്മാർക്ക് വാക്കാൻ നിർദേശം നൽകി. എല്ലാ സ്ഥലങ്ങളിലും പാർട്ടിക്കാരെ മാത്രം നിയമിക്കാനാണ് നീക്കമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - VD Satheesan react to Mayor arya Rajendran Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.