തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ നാലു വർഷമായി തുടരെ ഉണ്ടാവുന്ന പ്രകൃതിക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാകാം ജനങ്ങൾ അവരുടെ ആശങ്കയും ഉത്കണ്ഠയും പങ്കുവെക്കുന്നത്. സമൂഹമാധ്യമങ്ങളിലുള്ള പ്രതികരണങ്ങളിൽ ജനങ്ങളുടെ ഭീതി നിഴലിക്കുന്നുണ്ട്.
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കവെ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും സുരക്ഷക്കും ഹ്രസ്വ, ദീർഘ കാലങ്ങളിലേക്കുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണം.
അതിലൂടെ മാത്രമേ ജനങ്ങളുടെ ആശങ്ക അകറ്റാൻ കഴിയൂ. മുല്ലപ്പെരിയാർ വിഷയം നിയമസഭയിലും ഉന്നയിക്കുമെന്ന് വി.ഡി. സതീശൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.