കെ. റെയിലിൽ പ്രതിപക്ഷ ആരോപണം ശരിവെച്ചെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച പ്രതിപക്ഷ ആരോപണം കേന്ദ്ര സർക്കാർ ശരിവെച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാറിന്‍റേത് വെറുവാക്കാണ്. ഡേറ്റ ക്രമക്കേടാണ് സർക്കാർ നടത്തിയിട്ടുള്ളതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

സിൽവർ ലൈൻ സംബന്ധിച്ച് ആറ് കാര്യങ്ങളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഡി.പി.ആർ കിട്ടിയ ശേഷം പ്രതിപക്ഷം ഉയർത്തിയ ആറു കാര്യങ്ങൾ തന്നെ കേന്ദ്ര സർക്കാരും ചൂണ്ടിക്കാട്ടി. സിൽവർ ലൈൻ പ്രായോഗിക പദ്ധതിയല്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർക്ക് പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കെ. റെയിൽ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി‍യത്. കേരളം നൽകിയ ഡി.പി.ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.

പദ്ധതി റിപ്പോർട്ടിൽ സാങ്കേതികമായും സാമ്പത്തികമായും ഇത് പ്രായോഗികമാണോ എന്ന് കേരളം വ്യക്തമാക്കിയിട്ടില്ല. ഏറ്റെടുക്കേണ്ട റെയിൽവേ, സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം.

പരിസ്ഥിതി പഠനം സംബന്ധിച്ച് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. ഇതെല്ലാം പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

Tags:    
News Summary - VD Satheesan said centre confirms opposition's allegations on K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.