തിരുവന്തപുരം: പാർട്ടി നിയമം കൈയിലെടുത്തതിന്‍റെ ദുരന്തമാണ് അനുപമയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി നിയമം കൈയിലെടുക്കുകയാണ്. ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാർട്ടി നിയമം കൈയിലെടുക്കാൻ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ സെക്രട്ടേറിയറ്റിന്റെ മുന്നിൽ ഒരു പാർട്ടി നേതാവിന്റെ മകൾക്ക്, അവൾ പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരം നടത്തേണ്ട ഗതികേടിലേക്കെത്തിച്ചത്.
ആറ് മാസങ്ങൾക്ക് മുമ്പുതന്നെ പരാതി പറഞ്ഞപ്പോൾ മന്ത്രി വീണാ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നു എന്നും വി.ഡി സതീശൻ ചോദിച്ചു. സി.ഡബ്ലിയു.സി പിരിച്ചുവിടുകയാണ് വേണ്ടത്. അനുപമക്ക് നീതി കിട്ടണം എന്ന ആവശ്യത്തോടൊപ്പമാണ് തങ്ങളെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.